രതി വൈകൃതങ്ങളുടെ പെരുമ്പാവൂർ; അനാശാസ്യ കേന്ദ്രങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

‘പാലക്കാട് താഴങ്കണ്ടം ചിറ ‘… പേര് കേട്ടാൽ തോന്നില്ലങ്കിലും ഇതൊരു വ്യഭിചാര ശാലയാണ് ! കണ്ടാൽ അറയ്ക്കുന്ന വൃത്തിഹീനമായ ചെറു മുറികൾ… സ്ത്രീകളെ വിൽപ്പനയ്ക്കായി നിരത്തി ഇരുത്തിയിരിക്കുന്നു. ദുർഗന്ധം തങ്ങി നിൽക്കുന്ന അന്തരീക്ഷത്തിലെ വായുവിൽ പോലും രോഗാണുക്കൾ ഉറപ്പ് ! മലയാളിക്ക് പരിചിതമല്ലാത്ത ലഹരിയുടെ അന്യമായ ഗന്ധം ഓരോ ശ്വാസത്തെയും ബാധിക്കുന്നു! ഗുട്ക്കയുടെ കൊഴുത്ത തുപ്പൽ വീണു കറുത്ത് പോയ ചുമരുകൾ… ! ഇത് നിയമം കടന്നു ചെല്ലാൻ മടിക്കുന്ന അധോലോകം…! പെരുമ്പാവൂരിൽ സമാന്തര സർക്കാരുകൾ ഉണ്ടെന്ന് ഒരു ഞെട്ടലോടെ തിരിച്ചറിയുക. കേട്ടറിവല്ല… ഇത് ഞങ്ങളുടെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്ത സത്യം.

‘പാലക്കാട് താഴകണ്ടം ചിറ ‘ പെരുമ്പാവൂരിലെ വേശ്യാലയങ്ങളിൽ ഒന്ന് മാത്രം ! ‘മാവിൻ ചുവട്’ , ‘ അറയ്ക്കപ്പടി’ , ‘മഞ്ഞപ്പടി’ … പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ രതി വൈകൃതങ്ങൾ ഒഴുകിപ്പരക്കുന്ന മാംസവ്യാപാര കേന്ദ്രങ്ങൾക്ക് മനോഹരവും , മലയാളിത്തം തുളുമ്പുന്നതുമായ പേരുകൾ ഇങ്ങനെ നിരവധി. പെരുമ്പാവൂരിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ചെറുതും വലുതുമായ അമ്പതിലധികം വേശ്യാലയങ്ങൾ പ്രവർത്തിക്കുന്നു. ആലപ്പുഴ , ഏറണാകുളം , ചാലക്കുടി , തൃശൂർ തുടങ്ങിയ പ്രദേശങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികൾ അവരുടെ ലൈംഗികാവശ്യങ്ങൾക്കായി എത്തിച്ചേരുന്നത് പെരുമ്പാവൂർ ആണ്. അതിനായി ചുവന്ന തെരുവുകൾ തന്നെ ഇവിടെ രൂപപ്പെട്ടു കഴിഞ്ഞു .

perumbavoor

ബ്രാൻഡുകൾ ഒന്നും രേഖപ്പെടുത്താത്ത നാടൻ വെട്ടിരുമ്പ് കളർ കലർത്തി വിൽക്കുന്ന ബാറുകൾ , ചീട്ടുകളി കേന്ദ്രങ്ങൾ എന്നിവ പെരുമ്പാവൂരിൽ ധാരാളം. സർക്കാരുകളുടെ മദ്യ നയമൊന്നും ഇവിടങ്ങളിലെ മാലിക്കുകളെ ബാധിക്കില്ല. അന്യസംസ്ഥാന തൊഴിലാളികളുടെ മലയാളി ഏജന്റുമാർ ആണ് ‘മാലിക്കുകൾ’. വേശ്യാലയം , ചീട്ടുകളി കേന്ദ്രം , ബാർ, ‘നീലത്തുണ്ടു’കൾ തിരുകി സിനിമ പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ ഒക്കെ നടത്തുന്നത് മലയാളികളായ പ്രാദേശിക ഗുണ്ടകളാണ്. വിയർത്ത് കിട്ടുന്ന കൂലിയൊക്കെ പിഴിഞ്ഞെടുക്കുന്ന മലയാളി വ്യാളികളായ ഈ ‘മാലിക്കുകൾ’ കോടീശ്വരന്മാരാണ്. ഇവരുടെ പണത്തിന് മീതെ ഒരു പരുന്തും പറക്കില്ല. ജിഷയുടെ നീതി വൈകിയതിന്റെ കാരണം തിരയാൻ പോകുന്ന വഴികളിൽ ഇത്തരം കോടീശ്വരന്മാരുടെ പണക്കിലുക്കം വഴിമുടക്കി നിൽക്കുന്നുണ്ട് ഇപ്പോഴും.

പെരുമ്പാവൂരിൽ സത്യമറിയാൻ ഫ്ലവേഴ്സ് ‘ശേഷം’ ടീം നടത്തിയ അന്വേഷണത്തിൽ ലഭിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സംസാരിക്കുന്ന തെളിവുകളാണ്.

NO COMMENTS

LEAVE A REPLY