അടൂർ പ്രകാശും ബിജു രമേശും ഇനി ബന്ധുക്കൾ; ഇരുവരുടെയും മക്കൾ തമ്മിലുള്ള വിവാഹം വ്യാഴാഴ്ച

 

ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന അടൂർ പ്രകാശിന്റെ മകനും മന്ത്രിസഭയെ അവസാനകാലത്ത് പിടിച്ചുലച്ച ബാർവ്യവസായി ബിജു രമേശിന്റെ മകളും തമ്മിലുള്ള വിവാഹം വ്യാഴാഴ്ച നടക്കും. തിരുവനന്തപുരം അൽസാജ് കൺവൻഷൻ സെന്ററിലാണ് വിവാഹം.

അടൂർ പ്രകാശിന്റെ മകൻ അജയ്കൃഷ്ണൻ ചാർട്ടേഡ് അക്കൗണ്ടന്റാണ്. ബിജു രമേശിന്റെ രണ്ടാമത്തെ മകളാണ് മേഘാ ബി രമേശ്.വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നതാണെങ്കിലും ബാർ കോഴ വിവാദം ഉയർന്ന പശ്ചാത്തലത്തിൽ ചടങ്ങ് നീണ്ടുപോവുകയായിരുന്നു.

വിവാഹച്ചടങ്ങിൽ പ്രമുഖരുടെ നീണ്ട നിര തന്നെയുണ്ടാവും.തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ജയലളിത മന്ത്രിസഭയിലെ രണ്ടാമനുമായ ഒ.പനീർശെൽവം എത്തുമെന്ന് സൂചനയുണ്ട്. എ.ഐ.എ.ഡി.എം.കെയുടെ കേരളാ ഘടകത്തിലെ ഉന്നത നേതാവാണ് ബിജു രമേശ്.അതുകൊണ്ടു തന്നെ പ്രമുഖ എഐഎഡിഎംകെ നേതാക്കളെല്ലാം വിവാഹത്തിൽ പങ്കെടുക്കാനെത്തിയേക്കും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews