റെഡും വൈറ്റും അല്ല,ഇനി ബ്ലൂ വൈൻ!!

0

 

ഇന്ദ്രനീല നിറത്തിൽ മുന്തിരി വൈൻ വരുന്നു. സ്പാനിഷ് വൈൻ നിർമ്മാതാക്കളായ ജിക് ആണ് ഈ വ്യത്യസ്തതയുള്ള വൈൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.ചിൽഡ് വൈൻ രുചിയിൽ മറ്റ് വൈനുകളേക്കാൾ മുന്തിയത് തന്നെ എന്നാണ് ഇവർ അവകാശപ്പെടുന്നത്.

ഈ നീല നിറത്തിന് പിന്നിലെ രഹസ്യം എന്തെന്ന് സംശയിക്കുന്നവരോട് കമ്പനി പറയുന്നത് ചേരുവകളെല്ലാം പ്രകൃതിദത്തം തന്നെയാണെന്നാണ്.ചുവന്ന മുന്തിരിയും പച്ചമുന്തിരിയും തന്നെയാണ് വൈൻ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. മുന്തിരിയുടെ പുറം തോലിലുള്ള ഓർഗാനിക് വർണഘടകങ്ങളായ ഇൻഡിഗോയും അൻതോസൈനിനുമാണ് നീലനിറത്തിന് കാരണമെന്നും ജിക് പറയുന്നു.

ഒരു ബോട്ടിൽ ബ്ലൂ വൈനിന് 10 യൂറോ (765 രൂപ) ആണ് വില. സ്‌പെയിനിൽ മാത്രമാണ് ഇപ്പോഴിത് വിപണിയിൽ ലഭിക്കുക. ഉടൻ തന്നെ യുറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്കും വിപണനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.ഇന്ത്യയിൽ ഇത് എപ്പോഴെത്തുമെന്ന് കാത്തിരുന്ന് കാണാം

Comments

comments