ഖാദിയ്‌ക്കൊപ്പം ഒരു യോഗാദിനം

ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. ഇന്ത്യ ഉൾപ്പടെ 190 രാജ്യങ്ങൾ യോഗാ ദിനം ആചരിക്കുന്നു.ഇക്കുറി യോഗാദിനത്തെ ഖാദിയുമായി ബന്ധിപ്പിച്ച് ആയിരക്കണക്കിന് ഖാദി സംരംഭങ്ങൾക്ക് കൈത്താങ്ങായിരിക്കുകയാണ് കേന്ദ്ര ആയുഷ് മന്ത്രാലയം.ഇന്ന് പ്രധാനമന്ത്രി മുതൽ സ്‌കൂൾ വിദ്യാർഥികൾ വരെ ഖാദി വസ്ത്രങ്ങൾ അണിഞ്ഞ് യോഗാദിന പരിപാടികളിൽ പങ്കെടുക്കുന്നു.സമൂഹ യോഗാഭ്യാസം സംഘടിപ്പിക്കുന്ന സർക്കാർ -അർദ്ധസർക്കാർ സ്ഥാപനങ്ങളോടും സ്വകാര്യ ഏജൻസികളോടും ഖാദി വസ്ത്രങ്ങൾ ഉപയോഗിക്കണമെന്ന് നിർദേശം നല്കിയിരുന്നു.

‘മൻ കി ബാത്തി’ലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വച്ച നിർദേശമാണ് ആയുഷ്മന്ത്രാലയവും ചെറുകിട ഇടത്തര വ്യനസായ വകുപ്പും യാഥാർഥ്യമാക്കിയത്.ചർക്കയിൽ നെയ്‌തെടുത്ത കുർത്തയും പാന്റ്‌സും വെള്ളത്തൂവാലയും ത്രിവർണനിറത്തിലുള്ള മാലയും ഉൾപ്പെട്ട കിറ്റ് 35 ശതമാനം ഇളവ് നല്കിയാണ് വിറ്റഴിച്ചത്.ലഭിച്ച തുകയുടെ 60 ശതമാനം ചെറുകിട ഉൽപാദകർക്ക് നല്കും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE