Advertisement

പഠിപ്പുമുടക്കാൻ വിസമ്മതിച്ചു; അധ്യാപകരെ കെ.എസ്.യുക്കാർ മർദ്ദിച്ചു

June 21, 2016
Google News 1 minute Read

 

പഠിപ്പുമുടക്കിനെത്തുടർന്ന് സ്‌കൂൾ വിടാൻ വിസമ്മതിച്ച അധ്യാപകരെ കെ.എസ്.യു പ്രവർത്തകർ മർദ്ദിച്ചു.തിരുവനന്തപുരം കിളിമാനൂർ പള്ളിക്കൽ ഗവ. ഹൈസ്‌കൂളിലാണ് സംഭവം.

പിടിഎ തീരുമാനപ്രകാരം പള്ളിക്കൽ സ്‌കൂളിൽ വർഷങ്ങളായി വിദ്യാർഥിസമരത്തിന് വിലക്കുണ്ട്. ഒരു സംഘടനയുടെ പഠിപ്പുമുടക്കും ഇവിടുത്തെ അധ്യയനത്തി്‌ന തടസ്സമാവാറില്ല. എന്നാൽ,കഴിഞ്ഞ ദിവസം കെ.എസ്.യു പ്രവർത്തകർ പുറത്തുനിന്നെത്തി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്യുകയായിരുന്നു.കല്ലമ്പലം,പോങ്ങനാട്,തലവിള ഭാഗങ്ങളിൽ നിന്നുള്ളവരാണ് മുദ്രാവാക്യം വിളിച്ച് സ്്കൂളിലെത്തിയത്.

അധ്യാപകരും പിടിഎ ഭാരവാഹികളും ഇതിനെ എതിർത്ത് രംഗത്ത് വന്നതോടെ കെ.എസ്.യു പ്രവർത്തകർ ഇവരെ ആക്രമിക്കുകയായിരുന്നു.ആക്രമണത്തിൽ അധ്യാപകനായ ആരിഫിന്റെ 4 പല്ല് നഷ്ടമായി. കൈ ഒടിയുകയും സാരമായി പരിക്കേൽക്കുകയും ചെയ്തു.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ കെ.എസു.യുക്കാരുമായി ഏറ്റുമുട്ടി. പരിക്കേറ്റ കെ.എസ്.യുക്കാരെ കേശവപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധ്യാപകരെ ആക്രമിച്ചതിന് 12 കെ.എസ്.യു പ്രവർത്തകർക്കെതിരെയും കെ.എസ്.യുക്കാരെ ആക്രമിച്ചതിന് ഡിവൈഎഫ്‌ഐക്കാർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here