കാഴ്ച്ചക്കാരെ വിസ്മയിപ്പിക്കുന്ന ‘മോഹൻജൊദാരോ’

 

ബ്രിട്ടീഷ് രാജിനും മുഗൾഭരണത്തിനും മുമ്പ് ക്രിസ്തുവിനും ബുദ്ധനും മുമ്പ് ഇവിടെയൊരു നാഗരികതയുണ്ടായിരുന്നു,മോഹൻജൊദാരോ
. ആ സംസ്‌കാരത്തിലേക്കുളള തിരിഞ്ഞുനടത്തമാണ് അശുതോഷ് ഗവാരിക്കറുടെ പുതിയ ബ്രഹ്മാണ്ഡചിത്രം മോഹൻജൊദാരോ.

ഹൃതിക് റോഷനെ നായകനാക്കി അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രം ആഗസ്ത് 12 നാണ് തിയേറ്ററുകളിലെത്തുക. മോഹൻജൊദാരോയുടെ ചരിത്രവും ആ പശ്ചാത്തലത്തിലുള്ള പ്രണയകഥയും പറയുന്ന ചിത്രത്തിൽ കർഷകയുവാവായാണ് ഹൃതിക് റോഷൻ പ്രത്യക്ഷപ്പെടുന്നത്. പ്രണയിനിയായ രാജകുമാരിയായി പൂജാ ഹെഗ്‌ഡേ എത്തുന്നു.

100 കോടി ബജറ്റിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിനു വേണ്ടി രണ്ട് വർഷത്തോളം നീണ്ട ഷൂട്ടിംഗാണ് നടന്നത്. മുതലകളുമായി നായകൻ നടത്തുന്ന പോരാട്ടം ഉൾപ്പടെ നിരവധി സാഹസിക രംഗങ്ങൾ ചിത്രത്തിലുണ്ട്. ഇന്നലെ പുറത്തിറങ്ങിയ ട്രെയിലർ ഇതിനോടകം 16 ലക്ഷത്തോളം ആളുകൾ കണ്ടുകഴിഞ്ഞു.

ലഗാൻ,ജോധാ അക്ബർ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകൾ കീഴടക്കിയ അശുതോഷ് ഗവാരിക്കറുടെ പുതിയ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്. മലയാളിയായ സികെമുരളീധരനാണ് മോഹൻജൊദാരോ
യുടെ ഛായാഗ്രാഹകൻ.ജാവേദ് അക്തറിന്റെ വരികൾക്ക് ഏ.ആർ.റഹ്മാൻ സംഗീതം നല്കിയിരിക്കുന്നു.

NO COMMENTS

LEAVE A REPLY