മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്തുമായി മോഹൻലാൽ

എല്ലാ മാസവും 21 ആം തിയതി എത്തുന്ന മോഹൻലാലിന്റെ ബ്ലോഗ് ഇന്നും എത്തി താരത്തിന്റെ കൈപ്പടയിൽ എഴുതിയ കത്തുമായി. മുഖ്യമന്ത്രി പിണറായി വിജയനുള്ള തുറന്ന കത്താണ് ഇത്തവണത്തെ ബ്ലോഗിന് ആധാരം.

മാലിന്യം, അമിത വേഗംകൊണ്ടുള്ള അപകടങ്ങൾ, ട്രാഫിക് ബ്ലോക്ക്, വൃദ്ധർക്കും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ക്രൂരത, പരിസ്ഥിതി എന്നിവയിലെ ആശങ്കകാളാണ് ‘മോഹൻലാൽ എന്ന മനുഷ്യൻ’ കേരള മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താൻ ശ്രമിക്കുന്നത്.

താൻ നിരവധി വിഷയങ്ങൾ ഇതിനോടകം ബ്ലോഗിലൂടെ ഉന്നയിച്ചിട്ടുണ്ട്. അതിന് നല്ലതും ചീത്തയുമായ പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്. എല്ലാം തന്റെ മനസ്സിന്റെ പ്രതിഫലനമായിരുന്നു എന്നും താരം എഴുതുന്നു.

താൻ നിരത്തുന്ന ഈ പ്രശ്‌നങ്ങൾ നിയന്ത്രിച്ചും മറികടന്നുമല്ലാതെ കേരളത്തിന് ഒരു ഭാവിയില്ലെന്നും ലാൽ ഓർമ്മിപ്പിക്കുന്നു. കേരളത്തിലെ ഏറ്റവും പ്രധാന പ്രശ്‌നമായി അദ്ദേഹം എടുത്തുപറയുന്നത് മാലിന്യമാണ്. സ്വന്തം വീട്ടിലെ മാലിന്യങ്ങൾ പൊതുവഴിയിൽ ഉപേക്ഷിക്കുന്ന മാന്യൻമാർ നാട്ടിൽ വർദ്ധിക്കുകയാണെന്നും മോഹൻലാൽ കത്തിൽ കുറിക്കുന്നു.

വാഹനങ്ങളുടെ അമിത വേഗം കുറയ്ക്കാൻ ഘടിപ്പിച്ച സ്പീഡ് ഗവർണറുകളുടെ ഇന്നത്തെ അവസ്ഥയെന്താണെന്ന് അന്വേഷിക്കണം. ട്രാഫിക് കാരണം പഴയകാല കാൽനടയിലേക്ക് മടങ്ങൽ വിദൂരമല്ല. വൃദ്ധർക്ക് ആലംബവും സ്ത്രീകൾക്ക് സംരക്ഷണവും കുട്ടികൾക്ക് വാത്സല്യവും വിദ്യ.ാഭ്യാസവും വേണം. സ്വച്ഛ പരിസ്ഥിതി എന്ന് പറയാൻ നമുക്കിന് അധികം ബാക്കിയില്ല. പരിസ്ഥിതി കവചം കേരളത്തിന് വേണ്ടി മുഖ്യമന്ത്രി തീർക്കണം. ഇവയാണ് ദ കംപ്ലീറ്റ് ആക്ടർ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളും നിർദ്ദേശങ്ങളും.

Mohanlal-Blog-An-Open-Letter-to-Kerala-Cheif-Minister-1 (1) 2..
3..Mohanlal-Blog-An-Open-Letter-to-Kerala-Cheif-Minister-45..Mohanlal-Blog-An-Open-Letter-to-Kerala-Cheif-Minister-67..Mohanlal-Blog-An-Open-Letter-to-Kerala-Cheif-Minister-8

NO COMMENTS

LEAVE A REPLY