നാക്കുപിഴച്ച സൽമാൻ ഖാന് വനിതാ കമ്മീഷന്റെ പൂട്ട്

ചിത്രീകരണത്തിനിടെ അമിത ജോലിഭാരത്തെ ബലാൽസംഗം ചെയ്യപ്പെട്ട പെൺകുട്ടിയോട് ഉപമിച്ച സൽമാൻ ഖാൻ ഏഴ് ദിവസത്തിനകം മാപ്പ് പറയണമെന്ന് ദേശീയ വനിതാ കമ്മീഷൻ. ഇല്ലെങ്കിൽ കമ്മീഷൻ മുമ്പാകെ വിളിച്ചുവരുത്തി വിശദീകരണമാവശ്യപ്പെടുമെന്നും കമീഷൻ.

തന്റെ പുതിയ ചിത്രം സുൽത്താന്റെ ചിത്രീകരണ വിശേഷം ഒരു ഓൺലൈൻ പോർട്ടലിനോട് പങ്കുവെക്കവെയാണ് വിവാദ പരാമർശം ഉണ്ടായത്. ഷൂട്ടിങ് ദിനത്തിലെ അമിത ജോലിഭാരം ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെയാണെന്നാണ് സൽമാൻ ഖാൻ വിശേഷിപ്പിച്ചത്.

ഈ വിഷയത്തെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് താൻ അങ്ങനെയല്ല ഉദ്ദേശിച്ചതെന്ന് എന്ന് പറഞ്ഞ് തലയൂരാനാണ് താരം ശ്രമിച്ചത്. ഷൂട്ടിങ് കഴിഞ്ഞ് ഓരു അടിപോലും നടക്കാൻ കഴിഞ്ഞിരുന്നില്ല, ഏറഎ ബുദ്ധിമുട്ടായിരുന്നെന്നാണ് താൻ ഉദ്ദേശിച്ചതെന്നും സൽമാൻ വിശദീകരിച്ചിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE