നന്മയുടെ ഉറവ തേടി മാധ്യമസമൂഹം; അപകടത്തിൽ പെട്ട മാധ്യമപ്രവർത്തകന് വേണ്ടി സഹായമഭ്യർഥിച്ച് സോഷ്യൽ മീഡിയയിൽ കൂട്ടായ്മ

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സനൽകുമാറിന് കൈത്താങ്ങാവാൻ സുഹൃത്തുക്കളുടെ ഫേസ്ബുക്ക്് കൂട്ടായ്മ. ചികിത്സാച്ചെലവിനും തുടർ ആവശ്യങ്ങൾക്കുമായി വൻ തുക ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് തങ്ങളാലാവും വിധം സഹായിക്കാൻ സുഹൃത്തുക്കൾ ശ്രമം തുടരുന്നത്.

കഴിഞ്ഞദിവസമാണ് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ന്യൂസ് 18 ടിവി റിപ്പോർട്ടർ സനൽ ഫിലിപിന് ഗുരുതരമായി പരിക്കേറ്റത്. വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച സനലിനെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാൻ എല്ലാവരും തങ്ങളാൽ കഴിയുംവിധം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് മാധ്യമസുഹൃത്തുക്കൾ ഫേസ്ബുക്കിലൂടെ സഹായം അഭ്യർഥിക്കുന്നത്.

സനൽഫിലിപിന്റെ ചികിത്സയ്ക്ക് വേണ്ടി കോട്ടയം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തിൽ എസ്ബിറ്റി കോട്ടയം ശാഖയിൽ പ്രത്യേക അക്കൗണ്ട് തുറന്നിട്ടുണ്ട്. നന്മയുടെ ഉറവ വറ്റാത്ത മനസ്സുകൾ ഈ ആവശ്യത്തിനു പുറംതിരിഞ്ഞു നിൽക്കരുതെന്ന അപേക്ഷ മാത്രമാണ് പറയാനുള്ളത്.

Sanil Philip, A/c 673657 49741
IFSC:SBTROOOO 102
SBT KOTTAYAM MAIN BRANCH

NO COMMENTS

LEAVE A REPLY