ഇടിമിന്നലേറ്റ് 28 മരണം

0

ബീഹാറിൽ ഇടിമിന്നലേറ്റ് 28 പേർ മരിച്ചു. ബീഹാറിലെ നളന്ദ, ഔരംഗാബാദ്, റൊഹ്താസ്, പൂർണിയ ജില്ലകളിലാണ് ഇടിമിന്നലേറ്റ് 28 പേർ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ദുരന്തം.

സംസ്ഥാനത്ത് ഇടിമിന്നലിനെ തുടർന്നുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് ഇതെന്ന് ബീഹാർ പ്രകൃതി ദുരന്ത നിവാരണ സേന പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് ധനസഹായമായി സർക്കാർ നാല് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു.

കാലവർഷം ശക്തമായതോടെ മഴ കനത്തുതുടങ്ങിയ ബീഹാറിൽ ഇതിനോടകം വൻ വനാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

Comments

comments

youtube subcribe