നാട്ടുകാർ കാഴ്ച്ചക്കാർ മാത്രമായി; അപകടത്തിൽ പെട്ട യുവതിക്ക് തുണയായത് കളക്ടർ ബ്രോ

0

 

പത്തനംതിട്ട അടൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് രക്ഷകനായത് ജില്ലാ കളക്ടർ. അപകടത്തിൽ പരിക്കേറ്റ് നിസ്സഹായാവസ്ഥയിലായ യുവതി അതുവഴി വന്ന പല വാഹനങ്ങൾക്കും കൈനീട്ടി. എന്നാൽ,ആരും അത് കണ്ടതായി ഭാവിച്ചില്ല. അപ്പോഴാണ് ജില്ലാ കളക്ടർ ഹരികിഷോർ ഐഎഎസ് അവിടേക്ക് വന്നത്. തന്റെ ഔദ്യോഗിക വാഹനത്തിൽ യുവതിയെ ആശുപത്രിയിൽ എത്തിച്ചശേഷമാണ് കളക്ടർ മടങ്ങിയത്.

സംഭവത്തെത്തുടർന്ന് സോഷ്യൽ മീഡിയയിലൂടെ കളക്ടർക്ക് അഭിനന്ദനപ്രവാഹമാണ്.അപകടത്തിൽപെട്ട സഹജീവിയെ രക്ഷിക്കാൻ മനസ്സുകാട്ടാത്ത നാട്ടുകാർക്കെതിരെ രൂക്ഷവിമർശനവും സോഷ്യൽമീഡിയ സൈറ്റുകളിൽ ഉയരുന്നുണ്ട്.

Comments

comments