അഞ്ജുവിനെ പുകച്ച് പുറത്തുചാടിച്ചുവെന്ന് ചെന്നിത്തല

സർക്കാരും കായികമന്ത്രിയും ചേർന്ന് സ്‌പോർട്‌സ് കൗൺസിലിൽ നിന്ന് അഞ്ജു ബോബി ജോർജിനെ പുകച്ചു പുറത്തു ചാടിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കായികതാരങ്ങള അപമാനിച്ചു പുറത്താക്കുന്നത് ശരിയല്ല. സ്‌പോർട്‌സ് കൗൺസിലിനെ രാഷ്്ട്രീയമുക്തമാക്കിയത് യുഡിഎഫ് ആണെന്നും ചെന്നിത്തല പറഞ്ഞു.

അഞ്ജു ബോബി ജോർജ് രാജിവെക്കുകയാണെന്ന കാര്യം തന്നെ വിളിച്ച് അറിയിച്ചിരുന്നു. എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം കോൺഗ്രസ് പ്രവർത്തകർക്കെതിരെ നിരവധി ആക്രമണങ്ങളാണ് അരങ്ങേറിയത്. കണ്ണൂരിൽ മാത്രം 48 ഓളം അക്രമങ്ങളാണ് യു.ഡി.എഫ് ഓഫീസുകൾക്കും പ്രവർത്തകർക്കുമെതിരെ നടന്നത്. അക്രമണങ്ങളിൽ പ്രതിഷേധിച്ച കെ എസ് യു പ്രവർത്തകരെയും പോലീസ് തല്ലിചതച്ചു.

പോലീസിൽ നിന്നും യു ഡി എഫ് പ്രവർത്തകർക്ക് നീതി ലഭിക്കുന്നില്ലെന്നും സർക്കാരിന്റെ അറിവോടെയാണോ ആക്രമണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല. കോട്ടയം പ്രസ് ക്‌ളബ്ബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY