അരവിന്ദ് സുബ്രഹ്മണ്യനിൽ പൂർണ്ണ വിശ്വാസമെന്ന് അരുൺ ജെയ്റ്റ്‌ലി

0
arun-jaitley

സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനിൽ പൂർണ്ണ വിശ്വാസമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി. അരവിന്ദ് സുബ്രഹ്മണ്യനെതിരെ ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി ആരോപണവുമായി എത്തിയതിന് പിന്നാലെയാണ് ജയ്റ്റ്‌ലിയുടെ മറുപടി.

സ്വാമിയുടെ കാഴ്ചപ്പാട് തങ്ങൾ പങ്കു വെക്കുന്നില്ലെന്നും ഉദ്യേഗസ്ഥരെ കടന്നാക്രമിക്കുേമ്പാൾ അത് ഏതെറ്റംവരെ ആകാമെന്ന് എല്ലാവരും ചിന്തിക്കേണ്ടതാണെന്നും വാർത്ത ജയ്റ്റ്‌ലി പറഞ്ഞു.

മരുന്നുകളുടെ ബൗദ്ധിക സ്വത്തവകാശത്തിൽ അമേരിക്കയ്ക്ക് അനുകുലമായി നിലപാടെടുത്ത ആളാണ് അരവിന്ദ് സുബ്രഹ്മണ്യമെന്നും ഗ്രീൻ കാർഡ് കൈവശമുള്ള അരവിന്ദ് ഇന്ത്യൻ പൗരനായിരിക്കില്ലെന്നും സ്വാമി ആരോപിച്ചിരുന്നു.

Comments

comments

youtube subcribe