ഉപഗ്രഹ വിക്ഷേപണ രംഗത്ത് ഇന്ത്യൻ ആധിപത്യം

അമേരിക്കയുടേതടക്കം 20 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച ഇന്ത്യയ്ക്ക് ഇത് ചരിത്ര നേട്ടം

അമേരിക്ക, ജെർമനി, കാനഡ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടേതടക്കം
20 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഐഎസ്ആർഒ ചരിത്ര നേട്ടം സ്വന്തമാക്കി. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലർനിന്നായിരുന്നു ചരിത്രം കുറിച്ച വിക്ഷേപണം.

320 ടൺ ഭാരവും 44.4 മീറ്റർ ഉയരവുമുള്ള പിഎസ്എൽവി സി 34 ആണ് 17 വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളടക്കം 20 ഉപഗ്രഹങ്ങളുമായി പറന്നുയർന്നതും വിജകരമായി ഇവയെ ഭ്രമണപഥത്തിലെത്തിച്ചതും.

ഇന്ത്യൻ ബഹിരാകാശ സാങ്കേതിക വിദ്യ കൈമാറാൻപോലും ത.യ്യാറാകാതിരുന്ന രാജ്യങ്ങളാണ് ഉപഗ്രഹ വിക്ഷേപണത്തിനായി ഇന്ത്യയെ ആശ്രയിക്കുന്നതെന്നത് രാജ്യത്തിന്റെ സാങ്കേതിക വിദ്യയുടെ നേട്ടമാണ്. ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഒന്നാമത് നിൽക്കുന്ന അമേരിക്കയുടേതടക്കം ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ് – 2 കൂടാതെ ഗൂഗിളിന്റെ ഭാഗമായ ടെറാ ബെല്ലയുടെ സ്‌കൈസാറ്റ് ജെൻ 2-1 ഉം വിക്ഷേപിച്ച ഉപഗ്രഹങ്ങളിൽ ഉൾപ്പെടും.

2013 ൽ അമേരിക്ക മിനോചർ – 1 റോക്കറ്റ് ഉപയോഗിച്ച് 29 ഉപഗ്രഹഹങ്ങളും 2014 ൽ റഷ്യ 37 ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു. 2010 ൽ ഐഎസ്ആർഒ പിഎസ്എൽവിയുടെ സഹായത്തോടെ 10 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിരുന്നു. ഇതുവരെ ഇന്ത്യ 57 വിദേശ ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY