വയസ്സ് 76 ആയെങ്കിലെന്താ; ഈ കളരി വഴക്കത്തിനു മുന്നിൽ ആർക്കും അടി തെറ്റും

 

വടകര സ്വദേശി മീനാക്ഷിയമ്മയ്ക്ക് വയസ്സ് എഴുപത്തിയാറ്. കളരിപ്പയറ്റ് അധ്യാപികയാണ്. പ്രായത്തെ തോല്പ്പിക്കുന്ന മെയ് വഴക്കവും അഭ്യാസമികവുമായി മീനാക്ഷിയമ്മ സോഷ്യൽമീഡിയയിലെ താരമായിരിക്കുകയാണ്. ദേശീയമാധ്യമങ്ങൾ വരെ ഈ കളരിവഴക്കം വാർത്തയാക്കിക്കഴിഞ്ഞു.

എഴുപത്തിയാറിലും പതിനെട്ടിന്റെ ചുറുചുറുക്കോടെ എതിരാളികളെ വട്ടംചുറ്റിക്കുന്ന മീനാക്ഷിയമ്മ വൈറലായത് ഒരൊറ്റ വീഡിയോയിലൂടെയാണ്. ഇന്ത്യ എറൈസിംഗ് എന്ന ഓൺലൈൻ പോർട്ടലിന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. അഞ്ച് ദിവസം കൊണ്ട് പത്ത് ലക്ഷത്തിലധികം പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു.35,000ത്തോളം പേർ വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE