മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് ഉത്തരവ്.

വിവരാവകാശ നിയമപ്രകാരം മന്ത്രി സഭാ തീരുമാനങ്ങള്‍ നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവ്. തീരുമാനങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം പോളിന്റേതാണ് ഉത്തരവ്. അഡ്വ.ഡി.ബി ബിനുലാലിന്റെ പരാതിയിന്മേലാണ് നടപടി. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള തീരുമാനങ്ങല്‍ പത്ത് ദിവസങ്ങള്‍ക്കകം പരാതിക്കാരന് നല്‍കാനും വിവരാവകാശ കമ്മീഷണര്‍ ഉത്തരവ് ഇട്ടിട്ടുണ്ട്.

മന്ത്രിസഭ തീരുമാനം എടുത്തുകഴിഞ്ഞാല്‍ 48 മണിക്കൂറിനകം ബന്ധപ്പെട്ട വകുപ്പുകള്‍ അത് സംബന്ധിച്ച് ഉത്തരവ് ഇറക്കണം. മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെട്ടാലും തീരുമാനമാകാത്ത കാര്യങ്ങളില്‍ മറുപടി നല്‍കേണ്ട കാര്യമില്ല. നടപടികളില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെങ്കുില്‍ അവ പരിഹരിച്ച് മറുപടി നല്‍കണം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe