സ്ത്രീ വിരുദ്ധ പരാമർശം; സൽമാൻ ഖാന് പിന്തുണയുമായി ബോളിവുഡ്

ബോളിവുഡ് താരം സൽമാൻ ഖാന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധങ്ങൾ ഉയരുമ്പോൾ പ്രതിരോധവുമായി ആരാധകർ സോഷ്യൽ മീഡിയയിൽ കഠിന ശ്രമം നടത്തുകയാണ്. ആരാധകർ മാത്രമല്ല ബോളിവുഡ് താരങ്ങളും സൽമാന് പിന്തുണയുമായെത്തി.

വിവാദമുണ്ടാകാൻ സൽമാൻ ആരെയെങ്കിലും ബലാത്സംഗം ചെയ്‌തോ എന്നാണ് ആരാധരകരുടെ ചോദ്യം. താരത്തിന്റെ സന്നദ്ധ പ്രവർത്തനങ്ങളും മികച്ച ഇമേജും ഉയർത്തിപിടിച്ചാണ് ബോളിവുഡിലെ ഒരു വിഭാഗം വിവാദത്തെ പ്രതിരോധിക്കുന്നത്.

നടി പൂജ ബേഡി സകൽമാനെ പിന്തുണച്ചെത്തി. ആനയെപ്പോലെ തടിച്ചെന്ന് താൻ പറഞ്ഞാൽ മൃഗസംഘടന പെറ്റ കേസ് നൽകുമോ എന്നാണ് നടിക്ക് അറിയേണ്ടത്. ഇന്ത്യക്കാർ ലോലരായോ എന്നും താരം ചോദിക്കുന്നു. മാനസികമായും ശാരീരികമായും തളർന്നു വിശദീകരിക്കുകയായിരുന്നു സൽമാൻ എന്നാണ് പൂജയുടെ വാദം.

സിമ്പോളിക് പരാമർശമാണ് സൽമാന്റേത് എന്നായിരുന്നു സംവിധായകൻ സുഭാഷ് ഗായുടെ വാദം. സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ് സൽമാൻ എന്ന ഉറപ്പു നൽകുന്നു സംവിധായകൻ. നടി നഗ്മയും സൽമാൻഖാനൊപ്പമാണ്.

ചിത്രീകരണത്തിനിടെ അമിത ജോലിഭാരത്തെ ബലാൽസംഗം ചെയ്യപ്പെട്ട പെൺകുട്ടിയോട് ഉപമിച്ച സൽമാൻ ഖാൻ ഏഴ് ദിവസത്തിനകം മാപ്പ് പറയണമെന്ന് ദേശീയ വനിതാ കമ്മീഷൻ അറിയിച്ചിരുന്നു.. ഇല്ലെങ്കിൽ കമ്മീഷൻ മുമ്പാകെ വിളിച്ചുവരുത്തി വിശദീകരണമാവശ്യപ്പെടുമെന്നും കമീഷൻ പറഞ്ഞിരുന്നു. ിതിനുപിന്നാലെയാണ് ആരാധകരും സഹതാരങ്ങളും നടന് പിന്തുണയുമായെത്തിയത്.

തന്റെ പുതിയ ചിത്രം സുൽത്താന്റെ ചിത്രീകരണ വിശേഷം ഒരു ഓൺലൈൻ പോർട്ടലിനോട് പങ്കുവെക്കവെയാണ് വിവാദ പരാമർശം ഉണ്ടായത്. ഷൂട്ടിങ് ദിനത്തിലെ അമിത ജോലിഭാരം ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെയാണെന്നാണ് സൽമാൻ ഖാൻ വിശേഷിപ്പിച്ചത്.

ഈ വിഷയത്തെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് താൻ അങ്ങനെയല്ല ഉദ്ദേശിച്ചതെന്ന് എന്ന് പറഞ്ഞ് തലയൂരാനാണ് താരം ശ്രമിച്ചത്. ഷൂട്ടിങ് കഴിഞ്ഞ് ഓരു അടിപോലും നടക്കാൻ കഴിഞ്ഞിരുന്നില്ല, ഏറഎ ബുദ്ധിമുട്ടായിരുന്നെന്നാണ് താൻ ഉദ്ദേശിച്ചതെന്നും സൽമാൻ വിശദീകരിച്ചിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE