ഗിന്നസ് ലക്ഷ്യമിട്ട് ഗര്‍ഭിണികളുടെ കൂട്ടയോഗ

ഗിന്നസ് ബുക്ക് ലക്ഷ്യമിട്ട് രാജ്കോട്ടില്‍ ഇന്നലെ 1632 ഗര്‍ഭിണികള്‍ ഒരുമിച്ച് നടത്തിയ യോഗാപരിശീലനം വ്യത്യസ്തമായി. അന്താരാഷ്ട്ര യോഗാദിനാചരത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ പരിപാടി. മൂന്നുമാസത്തിലേറെ ഗര്‍ഭമുള്ളവരാണ് പരിപാടിയില്‍ പങ്കെടുത്തത്. രാജ്കോട്ടിലെ കാലാവട് റോഡ് സ്വാമി നാരായണ്‍ മന്ദിര്‍ ഹാളിലാണ് ഗര്‍ഭിണികള്‍ ഒത്ത് ചേര്‍ന്നത്.
30 മിനിട്ടായിരുന്നു ഉദ്ദേശിച്ചതെങ്കിലും 47മിനിട്ട് പൂര്‍ത്തിയാക്കിയിട്ടാണ് ഗര്‍ഭിണികള്‍ യോഗാഭ്യാസം നിര്‍ത്തിയത്. ചൈനയില്‍ 913 ഗര്‍ഭിണികള്‍ ഒരുമിച്ച് നടത്തിയ യോഗാഭ്യാസമാണ് നിലവിലെ ഗിന്നസ് റെക്കോര്‍ഡ്.

NO COMMENTS

LEAVE A REPLY