കത്തിയും വസ്ത്രവും അസ്സമില്‍ ഉപേക്ഷിച്ചെന്ന് അമീര്‍: തെളിവെടുപ്പ് ഇനിയും വൈകും.

ജിഷയെ കൊല്ലാനുപയോഗിച്ച കത്തിയും ആ സമയത്ത് ധരിച്ചിരുന്ന വസ്ത്രവും അസമിലാണ് ഉപേക്ഷിച്ചതെന്ന് അമീര്‍ മൊഴി മാറ്റി പറഞ്ഞുവെന്ന് സൂചന. ഇത് സത്യമാണെങ്കില്‍ ഇത് മൂന്നാം തവണയാണ് അമീര്‍ ഇക്കാര്യത്തില്‍ മെഴി മാറ്റുന്നത്. അമീറിന്റെ മൊഴികളിലെ വൈരുധ്യം പരിഹരിച്ചിട്ട് മതി തെളിവെടുപ്പ് എന്ന തീരുമാനത്തിലാണ് പോലീസ്. അതിനാല്‍ തന്നെ ഇപ്പോള്‍ അമീറുമായി അസമിലേക്ക് പോകേണ്ട എന്നാണ് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. അതേസമയം ഇപ്പോള്‍ അസ്സമിലുള്ള പോലീസ് സംഘം അമീറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അവിടെ കൂടുതല്‍ പരിശോധന നടത്തിയേക്കും.

NO COMMENTS

LEAVE A REPLY