അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് ഇനി സൗജന്യ ഇന്‍ഷുറന്‍സും,ആറുമാസത്തെ പ്രസവാവധിയും,ഒപ്പം സൂപ്പര്‍വൈസര്‍ തസ്തിക സംവരണവും

0

അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് ഇന്‍ഷുറന്‍സും ആറുമാസത്തെ പ്രസവാവധിയും നല്‍കാന്‍ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ തീരുമാനം.
അങ്കനവാടി കാര്യകര്‍ത്രി ഭീമ യോജന എന്നാണ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ പേര്. ഇതിന്റെ വാര്‍ഷിക വരി സംഖ്യ 280രൂപയാണ്. എങ്കിലും ഒരു തുകയും അങ്കണവാടി വര്‍ക്കേര്‍സ് വഹിക്കണ്ട എന്നാണ് മന്ത്രാലയത്തിന്റെ തീരുമാനം. 100രൂപ വനിതാ ശിശുക്ഷേമ മന്ത്രാലയവും , 100രൂപ ധനമന്ത്രാലയവും അടയ്ക്കും. ബാക്കി എണ്‍പതു രൂപയായിരുന്നു വര്‍ക്കേഴ്സ് അടക്കേണ്ടിയിരുന്നത്. എന്നാല്‍ ആ തുക മറ്റെവിടെനിന്നെങ്കിലും വകമാറ്റാനാണ് ഇപ്പോഴത്തെ തീരുമാനം. 180 ദിസവത്തെ പ്രസവാവധി അനുവദിക്കാനും, സൂപ്പര്‍ വൈസര്‍ തസ്തികയുടെ അമ്പത് ശതമാനം അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് സംവരണം ചെയ്യാനും തീരുമാനം ആയിട്ടുണ്ട്. പത്ത് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കാണ് സംവരണം ലഭിക്കുക. കൂടാതെ യൂണിഫോം എന്ന നില‍യ്ക്ക് രണ്ട് സാരികള്‍ വീതം നല്‍കാനും, ഒമ്പതു മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികളുള്ള വര്‍ക്കര്‍മാര്‍ക്ക് മൂന്നുമാസത്തിലൊരിക്കല്‍ 300രൂപ നല്‍കാനും തീരുമാനം ആയിട്ടുണ്ട്.

Comments

comments

youtube subcribe