ജാമ്യത്തിലിറങ്ങി തെരുവിൽ ആഘോഷിച്ച ഗുണ്ടകള്‍ കല്ലമ്പലത്ത് വിളയാടി

കിളിമാനൂരിൽ നോയമ്പ് നോറ്റ് പ്രാർത്ഥിച്ചിറങ്ങിയ അധ്യാപകനെ തല്ലിയ പ്രതികൾ ജാമ്യത്തിലിറങ്ങി കല്ലമ്പലത്ത് പള്ളിയിൽ നിന്നും നിസ്കരിച്ചിറങ്ങിയ മറ്റൊരാളെ മാരകമായി മർദിച്ചു

നാടിനെ നടുക്കിയ കേസില്‍ ജാമ്യത്തിലിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികള്‍ അന്ന് വൈകിട്ട് തന്നെ കല്ലമ്പലത്ത് നടുറോഡില്‍ അഴിഞ്ഞാടി. പള്ളിയില്‍ നിസ്കരിച്ച് പുറത്തിറങ്ങിയ ആദംഷായെ ആക്രമിച്ച് മാരകമായ പരിക്കേല്‍പിക്കുകയും ചെയ്തു. കിളിമാനൂരില്‍ സ്ക്കൂളിനുള്ളിലേക്ക് കെ.എസ്.യു പ്രവര്‍ത്തകരെന്ന വ്യാജേന കടന്നു കൂടി അധ്യാപകരെ വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ഒരു അധ്യാപകന്റെ പല്ലുകൾ അടിച്ച് തെറിപ്പിക്കുകയും കൈ ഒടിയ്ക്കുകയും ചെയ്ത ഗുണ്ടകളാണ് ജാമ്യത്തിലിറങ്ങി കല്ലമ്പലത്ത് അഴിഞ്ഞാടിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് വേണ്ടി ക്വട്ടേഷന്‍ പണികള്‍ ചെയ്യുന്ന സംഘത്തിലെ 18 പേരാണ് കേസില്‍ പ്രതികള്‍. ഇതില്‍ രണ്ടാം പ്രതി ആദില്‍ ഒഴികെയുള്ളവരെ പോലീസ് പിടികൂടി. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.

കല്ലമ്പലത്ത് ആദംഷായെ കൂടാതെ ജോഷി, ഷിജു, എന്നിവര്‍ക്കും മാരകമായി പരിക്കേറ്റു. നിലവില്‍ മൂന്ന് കേസുകളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. കിളിമാനൂരില്‍ അധ്യാപകനെ മര്‍ദ്ദിച്ച് പുറത്തിറങ്ങിയ പ്രതികള്‍ നാട്ടുകാരേയും വളഞ്ഞിട്ട് മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. ഈ കേസില്‍ വധശ്രമത്തിനും ഐ.പി.സി. 308 വകുപ്പ് ചുമത്തിയിട്ടുണ്ട്.

ഐ.പി.സി.- 143,147,148,149,153 294(b), 323,324, 308 വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ഒന്നാം പ്രതി നബീല്‍, മൂന്നാം പ്രതി ഷാന്‍, നാലാം പ്രതി അര്‍ജ്ജുന്‍, അഞ്ചാം പ്രതി ഫയസ്, ആറാം പ്രതി റാസിസ്, ഏഴാം പ്രതി നില്‍ഷാദ്, എട്ടാം പ്രതി അന്‍വര്‍, ഒമ്പതാം പ്രതി ഷിഹാബുദ്ദീന്‍, പത്താം പ്രതി ആഷിഖ്, പതിനൊന്നാം പ്രതി ജിഹാദ്, പന്ത്രണ്ടാം പ്രതി ഫൈസല്‍, പതിമൂന്നാം പ്രതി തന്സീം, പതിനാലാം പ്രതി സുഹൈല്‍, പതിനഞ്ചാം പ്രതി അലി അബ്രു, പതിനാറാം പ്രതി റിങ്കു, പതിനേഴാം പ്രതി മുഹ്മിന്‍, പതിനെട്ടാം പ്രതി ബിബിന്‍ എന്നിവരാണ് റിമാൻഡിൽ ഉള്ളത്. കോൺഗ്രസ് പാർട്ടിയുടെ സജീവ പ്രവർത്തകരാണ് പ്രതികളെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE