സ്മാര്‍ട്ട് സിറ്റി മൂന്ന് വര്‍ഷത്തിനകം- പിണറായി വിജയന്.

സ്മാര്‍ട്ട് സിറ്റി മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് സ്മാര്‍ട്സിറ്റി അധികൃതര്‍ ഉറപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 2020നപ്പുറം ഒരുകാരണവശാലും പോകില്ലെന്നും പിണറായി വിജയന് പറഞ്ഞു. സ്വന്തം ഫെയ്സ്ബുക്ക് പേജിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. സ്മാര്‍ട്ട്സിറ്റിയുമായുള്ള കരാര്‍ പ്രകാരം 88 ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടമാണ് നിര്‍മ്മിക്കേണ്ടത്. ഇതില്‍ 67 ലക്ഷം ചതുരശ്ര അടി ഐടി കാര്യങ്ങള്‍ക്കും 21 ലക്ഷം ചതുരശ്ര അടി ഐടി-ഇതര കാര്യങ്ങള്‍ക്കും വേണ്ടിയാകും. നിലവില്‍ ആറര ലക്ഷം ചതുരശ്ര അടി കെട്ടിടം മാത്രമാണ് നിര്‍മ്മിച്ചിട്ടുള്ളത്.
അമ്പത്തിയഞ്ചര ലക്ഷം ചതുരശ്ര അടി കെട്ടിടങ്ങളുടെ നിര്‍മ്മാണം 2020ന് മുമ്പ് പൂര്‍ത്തിയാക്കും. ഇത് പൂര്‍ണ്ണമായും ഐടി മേഖലയ്ക്കുവേണ്ടി ആയിരിക്കും
ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here