അത് കൃത്രിമമായിരുന്നില്ല. യഥാര്‍ത്ഥ കലയായിരുന്നു കല!!

കൃത്രിമ കാബേജ് ഉണ്ടാക്കുന്നു എന്ന ലേബലില്‍ സോഷ്യല്‍ മീഡിയകളില്‍ കുറേ ഓടിയ വീഡിയോയാണ് ഇത്. പച്ചക്കറികളില്‍ മായം തിന്ന് ശീലിച്ച നമ്മള്‍ ഇത് കണ്ട് മൂക്കത്ത് വിരല്‍ വച്ചു എന്ന് മാത്രമല്ല, സത്യമറിയാതെ അത് അപ്പാടെ വിഴുങ്ങുകയും ചെയ്തു. അങ്ങനെ കൃത്രിമ കാബേജ് വൈറലായി. അപ്പോഴും ലോകത്ത് ഒരിടത്ത് ഇതിന്റെ നിര്‍മ്മാണം പൊടി പൊടിയ്ക്കുകയായിരുന്നു. ആളുകളെ കഴിപ്പിക്കാനല്ല, മറിച്ച് കൊതിപ്പിക്കാന്‍!! കാരണം അതൊരു ജാപ്പനീസ് കലയായിരുന്നു.ജാപ്പനീസ് കല!! പേര് ഷോക്കുഹിന്‍!!
റസ്റ്റോറന്റുകളിലും മറ്റും ഭക്ഷണസാധനങ്ങള്‍ ഡിസ്പ്ലേയ്ക്ക് വയക്കാനുള്ള ഒരു കല. ഷോക്കുഹിന്‍ ഡിസ്പ്ലേ എന്നാണ് ഈ സാധനങ്ങളുടെ പേര്. എത്രത്തോളം റിയാലിറ്റിയോട് അടുത്തുനില്‍ക്കുന്നോ അത്രത്തോളം ആളുകളെ റെസ്റ്റോറന്റിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും. മെഴുക് പ്ലാസ്റ്റിക്ക് എന്നിവ ഉപയോഗിച്ചാണ് ഇവയുടെ നിര്‍മ്മാണം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE