ബ്രിട്ടണ്‍ പുറത്തേക്ക്

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമോ എന്ന നിര്‍ണായക ഹിത പരിശോധനയില്‍ രാജ്യം പുറത്തുപോകണമെന്ന ആവശ്യത്തിന് മുന്‍തൂക്കം. 383 ഇടങ്ങളില്‍ 353 ഇടങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ പുറത്തുപോകണമെന്ന അഭിപ്രായക്കാര്‍ക്കാണ് മുന്‍തൂക്കം. 52 ശതമാനക്കാരുടെ പിന്തുണയാണ് പുറത്തുപോകണമെന്ന് ആവശ്യപ്പെടുന്നവരില്‍നിന്ന് ലഭിച്ചിരിക്കുന്നത്.

എന്നാല്‍ ലണ്ടന്‍, സ്‌കോട്ട്‌ലാന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ബ്രിട്ടണ്‍ തുടരണമെന്ന് ആവശ്യപ്പെടുന്നുവെന്നും ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ആകെ 4.6 കോടി ജനങ്ങളാണ് ബ്രിട്ടണ്‍ന്റെ ഭാവി നിശ്ചയിക്കുന്നതില്‍ പങ്കാളികളാകുന്നത്. 12 ലക്ഷം ഇന്ത്യക്കാരും ഹിതപരിശോധനയില്‍ പങ്കെടുക്കുന്നു.

ഇന്ന് ബ്രിട്ടണ്‍ന്റെ സ്വാതന്ത്ര ദിനമാകുമെന്ന് വിഭജനത്തെ പിന്തുണയ്ക്കുന്ന യു കെ ഐപി നേതാവ് നൈജന്‍ ഫറാഗ് പറഞ്ഞു. ആഗോള സമ്പത്ത് വ്യവസ്ഥയെ തന്നെ ബാധിക്കാന്‍ സാധ്യതയുള്ള തീരുമാനമായിരിക്കും ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുൂപോകുന്നത് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിഭാഗീയതയുടെ സമ്മര്‍ദമാണ് പ്രധാനമന്ത്രി ജെയിംസ് കാമറൂണിനെ ബ്രെക്‌സിറ്റ് (ബ്രിട്ടന്‍ എക്‌സിറ്റ്) വോട്ടിങിന് നിര്‍ബന്ധിതനാക്കിയിരുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു കടന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന് പരമാധികാരം കൊണ്ടുവരാനാകുമെന്നും കുടിയേറ്റങ്ങള്‍ നിയന്ത്രിക്കാനാകുമെന്നുമാണ് ബ്രക്‌സിറ്റുകാര്‍ ഉയര്‍ത്തിയിരുന്ന വാദം.

കാമറൂണടക്കമുള്ളവര്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനെ അനുകൂലിച്ചിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ആദ്യമായാണ് ഒരു രാജ്യം വിട്ടു പോകുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാണ് തീരുമാനിക്കുന്നതെങ്കില്‍ ഇത് നടപ്പാകാന്‍ രണ്ടുവര്‍ഷമെടുക്കും. അതുവരെ യൂറോപ്യന്‍ പാര്‍ലമെന്റിന്റെയും യൂറോപ്യന്‍ കമ്മിഷന്റെയും യൂറോപ്യന്‍ കോര്‍ട്ട് ഒഫ് ജസ്റ്റിസിന്റെയും തീരുമാനങ്ങള്‍ ബ്രിട്ടന് ബാധകമാകും. ഇതിനിടയില്‍ തീരുമാനം പുനപരിശോധിക്കാനും ബ്രിട്ടന് അവസരമുണ്ടാകും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE