ഇവിടിപ്പോൾ ഇങ്ങനെയൊക്കെയാണ്!!

ഇഫ്താർ വിരുന്ന് നല്കാൻ മുസ്ലീംകളെ മാത്രം ക്ഷണിച്ച കുവൈറ്റ് ഇന്ത്യൻ എംബസി വിവാദത്തിലായി. ഇഫ്താർ സംഗമത്തിൽ പങ്കെടുത്ത പലർക്കും ഇത് മുസ്ലീംകൾ മാത്രം പങ്കെടുക്കുന്ന ചടങ്ങാണെന്ന് മുൻകൂട്ടി അറിവില്ലായിരുന്നു. എംബസിയിൽ എത്തിയപ്പോഴാണ് ഈ കാര്യം അറിഞ്ഞത്.വിഷയം ചർച്ചയാവുകയും ചെയ്തു. അംബാസഡറുടെ പ്രത്യേക നിർദേശപ്രകാരമാണ് തരംതിരിച്ച് ആളുകളെ ക്ഷണിച്ചതെന്നാണ് അധികൃതർ പറയുന്നത്.

ഇഫ്താർ വിരുന്നിന് ക്ഷണിക്കുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് വരുത്താറുണ്ടെങ്കിലും ഇത്തരത്തിൽ തരംതിരിവ് നടത്തുന്നത് ഇതാദ്യമാണ്.ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങളിലും രീതികളിലും അടുത്തിടെ ഉണ്ടായ മാറ്റങ്ങളാണ് ഈ വേർതിരിവിന് കാരണമെന്നാണ് വിലയിരുത്തൽ.എംബസിയിൽ നടക്കുന്ന വിവിധ വിഷയങ്ങളിൽ മാധ്യമപ്രവർത്തകർക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നു.

ബിജെപി സർക്കാർ അധികാരത്തിലേറിയ വർഷം കേന്ദ്രസർക്കാർ തലത്തിൽ ഇഫ്താർ സംഗമങ്ങൾക്ക് അപ്രഖ്യാപിത വിലക്കുണ്ടായിരുന്നതിനാൽ കുവൈറ്റിലെ ഇന്ത്യൻ എംബസിയിലും പരിപാടി നടന്നിരുന്നില്ല. കഴിഞ്ഞ വർഷം ഇഫ്താർ വിരുന്ന് നടത്തിയെങ്കിലും സസ്യാഹാരം മാത്രം വിളമ്പിയത് വിവാദമായിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE