എസ്കോര്‍ട്ടില്ല, പൈലറ്റില്ല മന്ത്രിമാര്‍ക്കിനി ഗണ്‍മാന്‍ മാത്രം (സു)രക്ഷയ്ക്ക്!!

മന്ത്രിമാര്‍ക്ക് ഇനി തിരുവനന്തപുരം നഗരത്തില്‍ സഞ്ചരിക്കുമ്പോള്‍ എസ്കോര്‍ട്ടും പൈലറ്റും ഉണ്ടാകില്ല. ഗണ്‍മാന്‍ മാത്രമാകും മന്ത്രിയുടെ സുരക്ഷയ്ക്കായി ഉണ്ടാകുക. മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും അകമ്പടി സുരക്ഷാ ക്രമീകരണങ്ങള്‍ വെട്ടിക്കുറച്ചതിന്റെ ഭാഗമായാണ് നടപടി. മറ്റ് സ്ഥലങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഒരു അകമ്പടി വാഹനം ഉണ്ടായിരിക്കും. മുഖ്യ മന്ത്രിയുടെ കമാന്റോ സുരക്ഷയും വെട്ടിക്കുറച്ചിട്ടുണ്ട്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സംസ്ഥാനം നല്‍കിയിരുന്ന പോലീസ് സുരക്ഷ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സേനയുടെ സുരക്ഷ തുടരും.

NO COMMENTS

LEAVE A REPLY