ബോൾഗാട്ടി അപകടം; വീഡിയോ ദൃശ്യങ്ങൾ

0

ബോള്‍ഗാട്ടി പാലസ് വാട്ടർ സ്‌കൂട്ടർ ബോട്ട് അപകടത്തിന്റെ ആദ്യ ദൃശ്യങ്ങളിൽ ഒരാൾ നിലയില്ലാതെ മുങ്ങിത്താഴുന്നത് കാണാം. രക്ഷപ്പെട്ട രണ്ടു പേർ മറിഞ്ഞ സ്‌കൂട്ടർ ബോട്ടിന്റെ വശങ്ങളിൽ പിടിച്ചു കിടക്കുന്നതു കാണാം. ശക്തമായ അടിയൊഴുക്കുള്ളതായി ദൃശ്യം സൂചിപ്പിക്കുന്നു.

ആദ്യ ദൃശ്യങ്ങളില്‍ ബോട്ടില്‍ പിടിച്ച് കിടക്കുന്ന രണ്ട് പേരെ വ്യക്തമായി കാണാം. ഇവര്‍ രണ്ട് പേരുമാണ് ഉടന്‍ രക്ഷിക്കാനെത്തിയ യാത്രാബോട്ടില്‍ കയറി രക്ഷപ്പെട്ടത്. സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതും അമിതവേഗതയുമാണ് ഇന്ന് കാലത്ത് ബോള്‍ഗാട്ടി പാലസിനു സമീപം കായലില്‍ നടന്ന സ്പീഡ് ബോട്ട് അപകടത്തിന് കാരണമായതെന്ന് ദൃസാക്ഷികള്‍. അപകടത്തില്‍ കാണാതായ പാലക്കാട് സ്വദേശി ബിനീഷിനെ ഇത് വരെ കണ്ടെത്താനിയിട്ടില്ല. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രാജ്, ജോര്‍ജ്ജ് എന്നിവരാണ് രക്ഷപ്പെട്ടത്.

പോലീസുകാരും മുങ്ങല്‍ വിദഗ്ദ്ധരും,ഫയര്‍ ഫോഴ്സും നാവികസേനയും സംഭവസ്ഥലത്ത് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

Comments

comments

youtube subcribe