വിദ്യാർഥികളേ,ഈ നിയമം അറിഞ്ഞോളൂ; ബസ്സുകാരുടെ ധാർഷ്ട്യം ഇതോടെ തീരും

0

സ്‌കൂൾ കോളേജ് വിദ്യാർഥികൾക്ക് സ്ഥിരമായി നേരിടേണ്ടിവരുന്ന ചില ദുരിതങ്ങളുണ്ട്.കൺസഷൻ ടിക്കറ്റിൽ യാത്ര ചെയ്യുന്നതിന്റെ പേരിൽ ഇവരെ മറ്റ് യാത്രക്കാർക്കൊപ്പം കയറാൻ ബസ്സുകാർ അനുവദിക്കില്ല. ഫുൾ ടിക്കറ്റുകാർ കയറി സീറ്റ് നിറഞ്ഞുകഴിഞ്ഞാലേ വിദ്യാർഥികൾ കയറാവൂ എന്നാണ് ഇക്കൂട്ടരുടെ അലിഖിത നിയമം.ബസ് സ്റ്റാൻഡുകളിൽ വൈകുന്നേരത്തെ സ്ഥിരം കാഴ്ചയാണ് ബസ്സ് സ്റ്റാർട്ടാവുമ്പോൾ കയറാൻ വേണ്ടിയുള്ള വിദ്യാർഥികളുടെ
കാത്തുനിൽപ്. ഇരുന്നു യാത്ര ചെയ്യണമെന്നുള്ളവർ ഫുൾ ടിക്കറ്റ് എടുത്തോണം എന്നാണ് ബസ് കണ്ടക്ടർമാരുടെ നിലപാട്. ഇവിടം കൊണ്ടും തീരുന്നതല്ല ഈ ദുരിതം.എങ്ങാനും സീറ്റ് കിട്ടി ഇരുന്നുപോയാൽ ഏതു നിമിഷം വേണമെങ്കിലും എഴുന്നേൽപ്പിക്കാം എന്നതാണ് അവസ്ഥ.
ഈ പെരുമാറ്റമൊക്കെ ഏതെങ്കിലും നിയമത്തിന്റെ പിൻബലത്തിലാണെന്ന് കരുതിയെങ്കിൽ തെറ്റി.വിദ്യാർഥികൾ കൺസഷൻ ടിക്കറ്റ് നല്കി യാത്രചെയ്യുന്നതിലെ അതൃപ്തി മാത്രമാണിത്.
വിദ്യാർഥികളേ,ഇനിയെങ്കിലും അറിഞ്ഞോളൂ,ഇത്തരക്കാർ നിയമത്തിനു മുന്നിൽ കുറ്റക്കാരാണ്. ഈ കാര്യം വിശദമാക്കുന്ന വിവരാവകാശ രേഖയുണ്ട്.വിദ്യാർഥികൾക്ക് ബസ്സിൽ കയറുമ്പോൾ യാത്രാ സൗജന്യം നിഷേധിക്കാനോ സീറ്റ് അനുവദിക്കാതിരിക്കാനോ യാതൊരു നിയമവും ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ രേഖ. ഇതേക്കുറിച്ച് ബോധമുള്ളവരാകുകയും മറുപടി പറയുകയും ചെയ്താൽ തീരാവുന്നതേയുള്ളു ബസ്സുകാരുടെ ധാർഷ്ട്യം.13310457_1042578195827773_8693318052292467249_n

Comments

comments