”കോട്ടും ടൈയ്യും വെയിറ്റർമാർക്കുള്ളത്”

കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലിക്കെതിരെ പരോക്ഷ വിമർശനവുമായി സുബ്രഹ്മണ്യം സ്വാമി. മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിന് എതിരെയുള്ള പരാമർശങ്ങളോട് യോജിപ്പില്ലെന്ന ജയ്റ്റ്‌ലിയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് സ്വാമിയുടെ ട്വീറ്റ്. താൻ വ്യവസ്ഥിതിയെ വകവെച്ചില്ലെങ്കിൽ ഫലം കൂട്ടക്കുരുതി ആയിരിക്കുമെന്ന,് വിമർശിക്കുമ്പോൾ നിയന്ത്രണം പാലിക്കണമെന്ന് തന്നോട് ആവശ്യപ്പെടുന്നവർക്ക് അറിയില്ല എന്നാണ് സ്വാമിയുടെ ട്വീറ്റ്.

വിദേശ സന്ദർശനം നടത്തുന്ന വേളയിൽ മന്ത്രിമാർ പരമ്പരാഗത ആധുനിക ഇന്ത്യൻ വസ്ത്രങ്ങൾ ധരിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്.കോട്ടും ടൈയ്യും ധരിച്ച് മന്ത്രിമാർ നിൽക്കുമ്പോൾ വെയിറ്റർമാരെപ്പോലെയാണെന്നും സ്വാമി പരിഹസിച്ചു. ചൈന ബാങ്ക് ചെയർമാൻ ടിയാൻ ഗുവോലിക്കൊപ്പം സ്യൂട്ട് ധരിച്ച് അരുൺ ജയ്റ്റ്‌ലി നിൽക്കുന്ന ചിത്രം ഇന്ന് പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു.

തിരികെ പ്രതികരിക്കാൻ പരിമിതികളുള്ള ഉദ്യോഗസ്ഥരെ വിമർശിക്കുമ്പോൾ നിയന്ത്രണം പാലിക്കാൻ എല്ലാവരും ശ്രമിക്കണമെന്നായിരുന്നു അരവിന്ദ് സുബ്രഹ്മണ്യത്തിനെതിരായ സ്വാമിയുടെ പരാമർശങ്ങളോട് ജയ്റ്റ്‌ലിയുടെ പ്രതികരണം. അരവിന്ദിന്റെ പ്രവർത്തനങ്ങളിൽ സർക്കാർ പൂർണതൃപ്തരാണെന്നും ധനമന്ത്രി പറഞ്ഞിരുന്നു.അമേരിക്കൻ കൂറുള്ള അരവിന്ദിനെ പുറത്താക്കണമെന്നാണ് സ്വാമി ആവശ്യപ്പെട്ടിരുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE