ആ ബ്യൂട്ടി ടിപ്‌സിന് കാനിൽ പുരസ്‌കാരം

0

ആസിഡ് ആക്രമണത്തെ അതിജീവിച്ച റേഷ്മ ബാനോ ഖുറേഷിയുടെ ‘ബ്യൂട്ടി ടിപ്‌സ്’ വീഡിയോയ്ക്ക് കാനിലെ ഗ്ലാസ് ലയൺ ഫോർ ചേഞ്ച് അവാർഡ്. രാജ്യത്തെ അനിയന്ത്രിതമായ ആസിഡ് വിൽപ്പനയ്‌ക്കെതിരായ ക്യാമ്പയിൻ എന്ന നിലയിൽ പുറത്തിറക്കിയ വീഡിയോ ഇന്റർനെറ്റിൽ വളരെയധികം ചർച്ചചെയ്യപ്പെട്ടിരുന്നു.

ആസിഡ് ആക്രമണത്തിന്റെ ഇരകളായവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ പ്രവർത്തിക്കുന്ന മേക്ക് ലവ് നോട്ട് സ്‌കാർസ് എന്ന എൻജിഒ സംഘടനയാണ് വീഡിയോ പുറത്തിറക്കിയത്. 2015ൽ യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോ ഇതിനകം 16 ലക്ഷത്തോളം ആളുകൾ കണ്ടുകഴിഞ്ഞു.

Comments

comments