വാഗ്ദാനം പാലിക്കേണ്ടതല്ലേ?? രജനീകാന്തിനെതിരെ കർഷകസംഘടന

സ്റ്റൈൽ മന്നൻ രജനീകാന്ത് 14 വർഷങ്ങൾക്ക് മുമ്പ് നല്കിയ വാഗ്ദാനം പാലിച്ചില്ലെന്നാരോപിച്ച് അദ്ദേഹത്തിന്റെ വീടിനുമുന്നിൽ കർഷക കൂട്ടായ്മ സമരത്തിനൊരുങ്ങുന്നു.കർഷക കൂട്ടായ്മയായ അയ്യക്കന്ന് ആണ് സമരാഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്. തമിഴ് പ്രാദേശിക ചാനലാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.

കാവേരി നദീ തർക്കം കൊടുമ്പിരി കൊണ്ടു നിന്ന 2002ൽ കർഷകരുടെ ക്ഷേമത്തിന് ഒരു കോടി രൂപ നല്കാമെന്ന് രജനീകാന്ത് പറഞ്ഞിരുന്നതായാണ് കർഷകരുടെ വാദം. വാഗ്ദാനം നല്കി 14 വർഷമായിട്ടും വാക്ക് പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇവർ സമരത്തിനൊരുങ്ങുന്നത്.നദീതർക്കസമയത്ത് നിരവധി തമിഴ്താരങ്ങൾ കർണാടകയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു.അന്ന് ഗവർണറെ കണ്ടപ്പോഴാണ് രജനീകാന്ത് സഹായധനം വാദ്ഗാനെ ചെയ്തതെന്നും അയ്യക്കന്ന് പറയുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE