സ്‌കൂൾ യൂണിഫോമുകളിൽ എന്തിന് ലിംഗവിവേചനം!!

ലിംഗവിവേചനമില്ലാത്ത സ്‌കൂൾ യൂണിഫോമുകൾ. കേൾക്കുമ്പോൾത്തന്നെ അതെങ്ങനെ സാധ്യമാവും എന്നാണോ ആലോചിക്കുന്നത്. എന്നാൽ അറിഞ്ഞോളൂ.ആലോചനയും തീരുമാനവും കഴിഞ്ഞ് ഈ ആശയം പ്രാവർത്തികമാക്കാനൊരുങ്ങുകയാണ് ബ്രിട്ടനിലെ സ്‌കൂളുകൾ.

ആൺകുട്ടികൾക്ക് ഇഷ്ടാനുസരണം പാവാട ധരിച്ചും ഇനി സ്‌കൂളിലെത്താം.പെൺകുട്ടികൾക്ക് ട്രൗസർ ധരിക്കുന്നതിനും വിലക്കില്ല. സ്‌കൂളുകളിൽ നിലവിലുണ്ടായിരുന്ന നിയമാവലികൾ തിരുത്തിയെഴുതിക്കൊണ്ടാണ് സർക്കാരിന്റെ ഈ തീരുമാനം.

ഭിന്നലിംഗക്കാരെയും സ്വവർഗാനുരാഗികളെയും സമൂഹത്തിൽ ഒറ്റപ്പെടുത്താതെ ഒപ്പം ചേർത്തു നിർത്തുക എന്നതാണ് ഈ നടപടിയിലൂടെ ലക്ഷ്യമാക്കുന്നത്. കുട്ടികളുടെ ലിംഗവും വ്യക്തിത്വവും തീരുമാനിക്കാനുള്ള അവകാശവും അധികാരവും അവർക്കുണ്ടെന്നാണ് ഇക്കാര്യത്തിനു അധികൃതർ നല്കുന്ന വിശദീകരണം.വിപ്ലവകരമായ തീരുമാനത്തിനെതിരെ പല മത സാമൂഹിക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY