കുലബുർഗി റാഗിംഗ് കേസ്; മൂന്ന് വിദ്യാർഥികളെ റിമാൻഡ് ചെയ്തു; നാലാം പ്രതിക്കായി തെരച്ചിൽ തുടരുന്നു

0

മലയാളിയായ നഴ്‌സിംഗ് വിദ്യാർഥിനി അശ്വതി ബംഗളൂരുവിൽ അതിക്രൂരമായി റാഗ് ചെയ്യപ്പെട്ട കേസിൽ അറസ്റ്റ് ചെയ്ത മൂന്ന് സീനിയർ വിദ്യാർഥിനികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആതിര,കൃഷ്ണപ്രിയ,ലക്ഷ്മി എന്നിവരെയാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. രാവിലെ കലബുർഗി ജില്ലാ മജിസ്‌ട്രേറ്റിനു മുന്നിൽ മൂവരെയും ഹാജരാക്കി.ശാരീരിക അസ്വാസ്ഥ്യമുണ്ടെന്ന് അറിയിച്ചതിനെത്തുടർന്ന് കൃഷ്ണപ്രിയയെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.മറ്റ് രണ്ട് പേരെ കുലബുർഗി സെൻട്രൽ ജയിലിലേക്ക് മാറ്റി.

കേസിലെ നാലാം പ്രതി ശിൽപ ജോസിനായി പോലീസ് അന്വേഷണം തുടരുകയാണ്. ഈ കുട്ടി എവിടെയാണെന്ന് സംബന്ധിച്ച് യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. ശിൽപയും അശ്വതിയെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

അശ്വതിയുടെ സഹപാഠിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുലബുർഗി അൽ ഖമർ നഴ്‌സിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe