മുരുഗദോസ് ചിത്രത്തിൽ മോഹൻലാൽ നായകൻ?

 

തമിഴിലെ ഹിറ്റ് സംവിധായകൻ ഏ.ആർ.മുരുഗദോസ് മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കുമെന്ന് സൂചന. ഗജിനി,ഏഴാം അറിവ്,തുപ്പാക്കി തുടങ്ങി നിരവധി ഹിറ്റുകൾ പ്രേക്ഷകർക്ക് സമ്മാനിച്ച മുരുഗദോസിന്റെ അവസാനചിത്രം 2014ൽ പുറത്തിറങ്ങിയ കത്തി ആണ്.

മോഹൻലാലിനെക്കണ്ട് ചിത്രത്തെക്കുറിച്ച് സംസാരിക്കാൻ സംവിധായകൻ കൊച്ചിയിലെത്തിയതായാണ് ഇന്ത്യാ ഗഌറ്റ്‌സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായി ആവും ചിത്രം എത്തുക എന്നും സൂചനയുണ്ട്.എന്നാൽ,ഇക്കാര്യം ഇരുവരും സ്ഥിരീകരിച്ചിട്ടില്ല.

NO COMMENTS

LEAVE A REPLY