നിലപാട് വ്യക്തമാക്കി എൻ എസ് എസ്

സംസ്ഥാന സർക്കാരിനെതിരെ നിലപാടു വ്യക്തമാക്കി എൻ എസ് എസ്.
ശബരിമല വിഷയത്തിലും ദേവസ്വംബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടുന്നതിലുമാണ് എൻഎസ്എസ് നേതൃത്വം എതിർപ്പ് വ്യക്തമാക്കിക്കൊണ്ട് പ്രമേയം ഇറക്കിയിരിക്കുന്നത്. ബജറ്റ് സമ്മേളനത്തിനിടെയാണ് എൻഎസ്എസ് നിലപാട് വ്യക്തമാക്കിയത്.

ദേവസ്വം ബോർഡിലെ നിയമനങ്ങൾക്കായി രൂപീകരിച്ച റിക്രൂട്ട്‌മെന്റ്
ബോർഡ് പിരിച്ചുവിട്ടതിലും നിയമനങ്ങൾ പിഎസ്‌സി വഴിയാക്കുന്നതിനും എതിരെയാണ് പ്രമേയം. കൂടാതെ ശബരിമലയിലെ ആചാരനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ സർക്കാർ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

വർഗ്ഗീയതയോടുള്ള മൃദു സമീപനമാണ് യുഡിഎഫിന്റെ പരാജയകാരണമെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. മുൻ സർക്കാരിന്റെ തെറ്റായ നയങ്ങളെ എതിർത്തതുപോലെ ഈ സർക്കാരിന്റെ തെറ്റായ നയങ്ങളെ എതിർക്കുമെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു. എൻ എസ് എസിന്റെ 2016-17 സാമ്പത്തിക വർഷത്തെ ബജറ്റ് സമ്മേളനമാണ് ഇന്ന് നടക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE