കൈക്കൂലി വാങ്ങുന്നവരെ എന്ത് ചെയ്യണം; മുഖ്യമന്ത്രി പറയുന്നു

0
88
press meet

 

കൈക്കൂലി വാങ്ങുന്നവരെ രക്ഷിക്കാൻ നിൽക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൈക്കൂലി വാങ്ങുന്നവരെ ആദ്യം ഉപദേശിക്കണം. പിന്നെയും ആവർത്തിച്ചാൽ രക്ഷിക്കാൻ നിൽക്കരുത് എന്നാണ് തിരുവനന്തപുരത്ത് എൻജിഒ യൂണിയന്റെ ശില്പശാലയിൽ പങ്കെടുത്ത് പിണറായി പറഞ്ഞത്.

അഴിമതി രഹിതവും കാര്യക്ഷമവുമായ സിവിൽസർവ്വീസ് എന്ന ആശയം കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും നടപ്പാക്കാനായിട്ടില്ല.ഇക്കാര്യം ചർച്ച ചെയ്യാൻ സർവ്വീസ് സംഘടനകളുടെ യോഗം വിളിക്കും.കൈമടക്ക് നല്കിയാൽ മാത്രം ഫയലുകൾ നോക്കുന്ന രീതി മാറണം.ഫയൽനോട്ട സമ്പ്രദായം തന്നെ കാലഹരണപ്പെട്ടതാണ്.ജീവനക്കാരെ വിശ്വാസത്തിലെടുത്തായിരിക്കും സർക്കാർ മുന്നോട്ട് പോവുക.

പത്താംശമ്പള കമ്മീഷൻ ശുപാർശ സർക്കാർ അംഗീകരിക്കില്ല. പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY