അവരെയും ഇനി എക്‌സൈസ് പിടികൂടട്ടെ!!

 

മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാനുള്ള അധികാരം എക്‌സൈസ് വകുപ്പിന് ലഭിക്കുന്ന തരത്തിൽ നിയമനിർമ്മാണം നടത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. നിലവിൽ ഇതിനുള്ള അധികാരം എക്‌സൈസ് വകുപ്പിനില്ല.

സംസ്ഥാനത്തെ അഞ്ച് പ്രധാന എക്‌സൈസ് ചെക്‌പോസ്റ്റുകളിൽ സ്‌കാനർ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.വാളയാർ,അമരവിള,മഞ്ചേശ്വരം,മുത്തങ്ങ,ആര്യങ്കാവ് ചെക്‌പോസ്റ്റുകളിലാണ് സ്‌കാനർ സ്ഥാപിക്കുക.അയൽസംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവും ലഹരിവസ്തുക്കളും എത്തുന്നത് തടയാൻ അവിടുത്തെ പോലീസുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY