സരിതയെ അറിയാം എന്നാൽ കത്ത് കണ്ടിട്ടില്ല; ഗണേഷ് കുമാർ

2012 മുതൽ ലക്ഷ്മി നായർ എന്ന പേരിൽ സരിത നായരെ തനിക്ക് അറിയാമെന്ന് മുൻമന്ത്രിയും പത്തനാപുരം എംഎൽഎയുമായ കെ ബി ഗണേഷ് കുമാർ. മന്ത്രിയായിരിക്കെ എറണാകുളം ഗസ്റ്റ്ഹൗസിൽവെച്ചാണ് സരിതയെ ആദ്യമായി കാണുന്നതെന്നും ഗണേഷ് കുമാർ സോളാർ കമ്മീഷന് മുമ്പാകെ മൊഴി നൽകി.

ടീം സോളാറിന്റെ തൃപ്പൂണിത്തുറയിലെ സ്ഥാപനം ഉദ്ഘാടനം ചെയ്യണമെന്നാവശ്യ പ്പെട്ടാണ് സരിത വന്നത്. എന്നാൽ തനിക്ക് അന്ന് ഒഴിവുണ്ടായിരുന്നില്ല. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് വിളിച്ച് പ്രത്യേകം ശുപാർശ ചെയ്തതുകൊണ്ടാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്നും മൊഴിയിൽ ഗണേഷ് പറയുന്നു.

പെരുമ്പാവൂർ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ സരിത എഴുതിയ കത്ത് കണ്ടിട്ടില്ല. കത്തിനെ കുറിച്ച് കേട്ടറിവ് മാത്രമേ ഉള്ളൂ എന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE