നിന്റുറക്കായിപ്പോയി! എന്റുറക്കാർന്നെങ്കി കാണാർന്ന്

സഭാസമ്മേളനത്തിൽ ജനപ്രതിനിധികൾ ഉറങ്ങുന്നത് ഇത് ആദ്യമല്ല. അങ്ങ് പാർലമെന്റുമുതൽ ഇങ്ങ് പഞ്ചായത്ത് സമ്മേളനം വരെ ഇത് പതിവല്ലേ… ഇവരുടെയെല്ലാം ഉറക്കം സോഷ്യൽ മീഡിയയിൽ വൈറലാകാുന്നതും പതിവുതന്നെ.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുന്ന എൽദോസ് കുന്നപ്പള്ളിയുടെ ഉറക്കം വിഷയമാകുന്നത് തൊട്ടടുത്തിരിക്കുന്ന സഹ എംഎൽഎ കാരണമാണ്. പെരുമ്പാവൂർ എംഎൽഎ എൽദോസിനൊപ്പമിരിക്കുന്നത് തൃത്താല എംഎൽഎ വി ടി ബൽറാം ആണ്. എൽദോസ് ഉറങ്ങുന്നതും ബൽറാം തട്ടിയുണർത്തുന്നതുമായ ഫോട്ടോയാണ് വൈറലാകുന്നത്. കെ ബി ജയചന്ദ്രൻ ആണ് ഗവർണറുടെ നയപ്രഖ്യാപന സമയത്ത് എൽദോസ് ഉറങ്ങുന്ന ചിത്രം പകർത്തിയത്.

ഈ ചിത്രമെങ്ങാൻ തിരിഞ്ഞുപോയാൽ എന്താകുമായിരുന്നു എന്നാണ് എല്ലാവരും ആലോചിക്കുന്നത്. എൽദോയ്ക്ക് പകരം ഉറങ്ങിയിരുന്നത് ബൽറാം ആയിരുന്നെങ്കിൽ സഖാക്കളും സംഘികളും ആഘോഷിച്ചേനെ എന്നും ട്രോളുകളിലെല്ലാം നിറയുന്നു.
‘നിന്റുറക്കായിപ്പോയി!എന്റുറക്കാർന്നെങ്കി എന്നെ അവര് കൊന്നേനെ! ‘ ബൽറാമിന്റെ ആത്മഗതം.

balramട്രോളുകൾക്ക് മറുപടിയുമായി വിടി ബൽറാമും രംഗത്തെത്തി. ദീപ നിശാന്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കും കവിതയ്ക്കും താഴെയാണ് ബൽറാം തന്റെ കമെന്റ് കുറിക്കുന്നത്.

ബൽറാമിന്റെ വിശദീകരണം.

നിയമസഭ തുടങ്ങിയ ദിവസമായിരുന്നു ഇന്നലെ. തലേദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പല പരിപാടികൾക്കും ശേഷം രാത്രി ട്രെയിനിലോ കാറിലോ ഒക്കെയാണ്‌ എം.എൽ.എമാർ തിരുവനന്തപുരത്തെത്താറുള്ളത്‌. രാവിലെ എട്ടരക്ക്‌ സഭ തുടങ്ങുകയും ചെയ്യും. അതുകൊണ്ട്‌ ക്ഷീണം കാരണം ഇടക്കൊന്ന് കണ്ണടക്കുന്നതൊക്കെ മനുഷ്യസഹജമാണ്‌. എന്റെ അടുത്ത സീറ്റിലിരുന്ന എൽദോസ്‌ കുന്നപ്പിള്ളി രാവിലെ വന്നപ്പോൾ തൊട്ട്‌ നല്ല തലവേദനയുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഇന്നലെയാണെങ്കിൽ രണ്ടര മണിക്കൂറോളം നീണ്ടുനിൽക്കുന്ന ദീർഗ്ഘമായ പ്രസംഗമായിരുന്നു ഗവർണ്ണറുടേത്‌. ഇരുന്ന് കേൾക്കുക എന്നതല്ലാതെ ആ സമയത്ത്‌ സഭാംഗങ്ങൾക്ക്‌ വേറെയൊന്നും ചെയ്യാനില്ല. അതിനിടയിൽ ഇടക്കൊന്ന് കണ്ണടഞ്ഞതിന്റെ പേരിൽ ഒരാളെ ഇത്ര ആക്ഷേപിക്കാനൊന്നുമില്ല.

ഏതായാലും ദീപ പറഞ്ഞ മറുവശം രാവിലെ ഈ ഫോട്ടോ കണ്ടപ്പോൾ ഞാനും ആലോചിച്ചുപോയി. ഞാനോ മറ്റോ ആയിരുന്നെങ്കിൽ പിന്നെ കാലാകാലത്തിന്‌ സംഘികൾക്കും സഖാക്കൾക്കും ആഘോഷിക്കാൻ അത്‌ മതിയാവുമായിരുന്നു. നമ്മൾ അവർക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുമ്പോഴൊക്കെ താഴെവന്ന് ഈ ഫോട്ടോ ഒട്ടിച്ചുവക്കാമായിരുന്നു 😀

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE