ആ ടീസർ പ്രേക്ഷകരിലേക്ക്!!

mohanlal

 

മോഹൻലാലിന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ടീസർ പുറത്തുവന്നു.ബഹുഭാഷാ ചിത്രത്തിന്റെ മലയാളം ടീസറാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. തെലുങ്കിൽ ‘മനമാന്തെ’ എന്നാണ് ചിത്രത്തിന്റെ പേര്. മലയാളത്തിൽ ഇത് ‘വിസ്മയ’മാണ്. തമിഴ് ഭാഷയിലും ചിത്രം പുറത്തിറങ്ങും.

തന്റെ ഔദ്യോഗികഫേസ് ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.ഗൗതമി നായികയാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചന്ദ്രശേഖർ യേലേട്ടി ആണ്. ചിത്രത്തിനു വേണ്ടി മോഹൻലാൽ തെലുങ്ക് പഠിച്ചത് വാർത്തയായിരുന്നു.നെടുമുടി വേണു,പി ബാലചന്ദ്രൻ,ജോയ് മാത്യു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY