ആലുവയില്‍ എടിഎം കൗണ്ടര്‍ സ്ഫോടനത്തില്‍ തകര്‍ത്തു.സംഭവം ഇന്ന് പുലര്‍ച്ചെ

0

ആലുവയില്‍ പുലര്‍ച്ചെ എടിഎം കൗണ്ടര്‍ സ്ഫോടനത്തില്‍ തകര്‍ത്തു. ഇന്ന് രാവിലെ മൂന്നരയോടെയാണ് സംഭവം. ആലുവ ദേശത്തിന് സമീപത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടറിലാണ് സ്ഫോടനം നടന്നത്. ബെക്കിലെത്തിയ അ‍ജ്ഞാതനാണ് സ്ഫോടനത്തിന് പിന്നില്‍. ഇയാള്‍ വരുന്നതും കൗണ്ടറിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ വയ്ക്കുന്നതുമെല്ലാം കൗണ്ടറിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ ഹെല്‍മറ്റ് വച്ചതിനാല്‍ മുഖം വ്യക്തമല്ല. സ്ഫോടനം നടന്നയുടെ പട്രോളിംഗ് പോലീസ് സ്ഥലത്തെത്തി. ഇവരെ കണ്ട് മോഷ്ടാവ് ബെക്കില്‍ രക്ഷപ്പെടുകയും ചെയ്തു.
ഈ എടിഎം കൗണ്ടറിന് സുരക്ഷാ ജീവനക്കാരനില്ല. സ്ഫോടനത്തില്‍ എടിഎം കൗണ്ടറിന്റെ ചില്ല് തകര്‍ന്നെങ്കിലും ക്യാഷ് ബോര്‍ഡ് കവരാന്‍ മോഷ്ടാവിന് ആയില്ല.

Comments

comments

youtube subcribe