പരാതി സ്വീകരിച്ചത് പുലിവാലാവും!!

 

എംഎൽഎയും സിനിമാതാരവുമായ മുകേഷിനെ കാണാനില്ലെന്ന യൂത്ത് കോൺഗ്രസുകാരുടെ പരാതി സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് സാധ്യത.സിപിഎം ജില്ലാക്കമ്മിറ്റിയുടെ പരാതിയിൻമേൽ സിറ്റി പോലീസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു.അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ കൊല്ലം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ എസ്.ഐക്കെതിരെ നടപടിയുണ്ടാവുമെന്നാണ് സൂചന.

കൊല്ലം എംഎൽഎ മുകേഷിനെ കാണാനില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തുകയും തുടർന്ന് സ്റ്റേഷനിലെത്തി പരാതി സമർപ്പിക്കുകയുമായിരുന്നു.പരാതി സ്വീകരിച്ച് രസീത് നല്കിയ പോലീസ് നടപടി ഏറെ വിമർശനത്തിന് ഇട നല്കിയിരുന്നു.

NO COMMENTS

LEAVE A REPLY