ഇങ്ങനെയാണ് ആ പ്രണയഗാനം ഒരുങ്ങിയത്!!

0

 

പൊടിമീശക്കാരും അല്ലാത്തവരും ഒരുപോലെ മനസ്സിലേറ്റിയ ആ മനോഹരഗാനത്തിന്റെ മേക്കിംഗ് വീഡിയോ എത്തി. പാ.വ എന്ന ചിത്രത്തിലെ പൊടിമീശ മുളയ്ക്കണ കാലം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പി.ജയച്ചന്ദ്രനാണ്.യുവസംഗീതസംവിധായകൻ ആനന്ദ് മധുസൂദനന്റെ ഈണത്തിനനുസരിച്ച് അദ്ദേഹം പാട്ട് പാടുന്ന രംഗങ്ങളോടെയാണ് മേക്കിംഗ് വീഡിയോ എത്തിയിരിക്കുന്നത്. വരികൾ സന്തോഷ് വർമ്മയുടേതാണ്.

സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുരളി ഗോപിയും അനൂപ് മേനോനുമാണ് കേന്ദ്രകഥാപാത്രങ്ങൾ.പാപ്പനെക്കുറിച്ചും വർക്കിയെക്കുറിച്ചും,അതാണ് പാ.വ എന്ന ചിത്രം. അജീഷ് തോമസാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സഫാ എന്റർടെയിൻമെന്റിന്റെ ബാനറിൽ സിയാദ് മുഹമ്മദാണ് നിർമ്മാണം.

Comments

comments

youtube subcribe