Advertisement

കാവാലത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

June 26, 2016
Google News 0 minutes Read

നാടകത്തിലും കവിതയിലും സമാനതകളില്ലാത്ത സംഭാവന നൽകിയ സാഹിത്യകാരനായിരുന്നു കാവാലം നാരായണപ്പണിക്കരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പരീക്ഷണോൻമുഖ നാടകങ്ങളിലൂടെ നവീനമായ ഒരു ഭാവുകത്വം സൃഷ്ടിക്കാൻ അദ് ദേഹത്തിന് കഴിഞ്ഞു. കവിതയെ കുട്ടനാടൻ നാടോടി ശീലിന്റെ ബലത്തിൽ പുതിയ ഒരു ഉണർവിലേക്ക് നയിക്കുന്നതി്നും അദ് ദേഹത്തിന് സാധിച്ചു. ഭാവനാ പൂർണമായ പദ്ധതികളിലൂടെ സംഗീത നാടക അക്കാദമിക്ക് പുതിയ ദിശാബോധം നൽകുന്നതിനും കലാ സാഹിത്യ സാംസ്ക്കാരിക രംഗങ്ങളിൽ പഴമയുടെയും പുതുമയുടെയും ഇടയിൽ ഒരു കണ്ണി സൃഷ്ടിച്ചെടുക്കുന്നതിനും അദ് ദേഹത്തിനായി .നാടക രംഗത്ത് സവിശേഷമായ ഒരരങ്ങ് ഒരുക്കുന്നതിലും പുതിയ തലമുറയിലെ ശ്രദ്ധേയരായ പ്രതിഭകളെ അതിലൂടെ പ്രോത്സാഹിപ്പിച്ച് വളർത്തുന്നതിലും കാവാലം കാട്ടിയ ശ്രദ്ധ മാതൃകാപരമാണ്. കേരളത്തിന്റെ സാംസ്ക്കാരിക രംഗത്തിന് കനത്ത നഷ്ടമാണ് കാവാലത്തിന്റെ വിയോഗം .അദ് ദേഹത്തിന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here