91 വയസ്സ് അത്ര വലിയ വയസ്സാണോ?

0

91 വയസ്സ് അത്ര വലിയ വയസ്സാണോ? കര്‍ണ്ണാടക സ്വദേശി സുനന്ദ രങ്കപ്പ നായികിനെ കണ്ടാല്‍ പിന്നെ അത് അത്ര വലിയ വയസ്സായി തോന്നില്ല. കാരണം സുനന്ദ രങ്കപ്പ നായികിന് വയസ്സ് 91കഴിഞ്ഞു. ഇപ്പോഴും സ്വന്തം സ്കൂട്ടിയിലാണ് കറക്കം. ലോകത്തുള്ള എല്ലാ മൂന്നാംതലമുറ ബൈക്കുകളേയും കുറിച്ചുള്ള വിവരങ്ങള്‍ മണി മണിപോലെ പറയും. രണ്ടേ രണ്ട് കാര്യമാണ് ഈ പാട്ടിയുടെ ആരോഗ്യത്തിന്റെ രഹസ്യമത്രേ!! ഒന്ന് രാവിലെ പത്രം വായിക്കാറില്ല, രണ്ട് ദിവസേനെ അകത്താക്കുന്ന മല്ലിയില ഇട്ട നല്ല തക്കാളി രസം. ഇത്രേ ഉള്ളൂ.

ശിവരാമ ഭട്ട് എന്ന എന്ന ഒരാള്‍ യാദൃശ്ചികമായി ഒരു തെരുവില്‍ വച്ച് കണ്ടുമുട്ടിയതാണ് ഈ പാട്ടിയെ. അദ്ദേഹം തന്നെയാണ് ഫോട്ടോ സഹിതം ഈ പാട്ടിയുടെ വിവരങ്ങള്‍ ഫെയ്സ് ബുക്കില്‍ ഷെയര്‍ ചെയ്തത്.

 

Comments

comments