ജമ്മുകാശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരില്‍ മലയാളിയും

0

ജമ്മുകാശ്മീരില്‍ സി.ആര്‍.പിഎഫ് സംഘത്തിന് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ മലയാളി ജവാനും. സി.ആര്‍.പി.എഫ് സബ് ഇന്‍സ്പെക്ടര്‍ ജയചന്ദ്രനാണ് മരിച്ചത്. തിരുവനന്തപുരം കളിയിക്കാവിള വെള്ളിയാഴ്ച കാവ് സ്വദേശിയാണ്.
ശ്രീനഗറിന് സമീപം പാംപൂരില്‍ ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തില്‍ ജയചന്ദ്രനടക്കം എട്ട് ജവാന്‍മാരണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം ഭീകര സംഘടനയായ ലക്ഷകര്‍ ഇ തൊയ്ബ ഏറ്റെടുത്തിട്ടുണ്ട്.

Comments

comments