വിക്രമിന്റെ മകൾക്ക് വിവാഹം

 

സൂപ്പർസ്റ്റാർ ചിയാൻ വിക്രമിന്റെ മകൾ അക്ഷിത വിവാഹിതയാവുന്നു.ജൂലൈ 10നാണ് വിവാഹനിശ്ചയം.ചെന്നൈയിലെ പ്രശസ്തമായ സികേസ് ബേക്കറി ഉടമകളുടെ കുടുംബത്തിൽ നിന്നുള്ള മനു രഞ്ജിത്താണ് വരൻ.ഇരുകുടുംബങ്ങളിലെയും വേണ്ടപ്പെട്ടവർ മാത്രം പങ്കെടുക്കുന്ന സ്വകാര്യചടങ്ങായാവും നിശ്ചയം നടക്കുക.അടുത്ത വർഷമാണ് വിവാഹം.

മകളുടെ വിവാഹനിശ്ചയത്തിന് വേണ്ടി തയ്യാറെടുപ്പുകൾക്കായി വിക്രം സിനിമാ ഷൂട്ടിംഗിന് ഒരാഴ്ച ഇടവേള നല്കിയതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രം ‘ഇരുമുഖൻ’ ആണ് വിക്രം ഇപ്പോൾ അഭിനയിക്കുന്ന ചിത്രം.

NO COMMENTS

LEAVE A REPLY