ശുദ്ധമായ കുങ്കുമം വീട്ടിലുണ്ടാക്കാം

കടകളില്‍ നിന്നും ലഭിക്കുന്ന കളര്‍പൊടികള്‍ പലതും ചിലപ്പോള്‍ കുങ്കുമം ആകണമെന്നില്ല. ഒന്നു മിനക്കെട്ടാല്‍ നമുക്കും ഉണ്ടാക്കാം നല്ല അസ്സല്‍ കുങ്കുമം വീട്ടില്‍.

വേണ്ട സാധനങ്ങള്‍
ശുദ്ധമായ മ‍ഞ്ഞള്‍പൊടി- 500ഗ്രാം
ചെറുനാരങ്ങാ നീര്- 350ഗ്രാം
പപ്പടക്കാരം- 75ഗ്രാം
ആലം- 5ഗ്രാം
ശുദ്ധമായ പശുവിന്‍ നെയ്- 50മില്ലി
ഉണ്ടാക്കുന്ന വിധം
ചേരുവകളെല്ലാം നന്നായി പൊടിയ്ക്കുക.
നാരങ്ങാ നീരിലേക്ക് ആലവും കാരവും കൂട്ടി നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മഞ്ഞള്‍പൊടിയും ചേര്‍ത്ത് നന്നായി കൈകൊണ്ട് ഇളക്കി യോജിപ്പിക്കണം. പത്തുമിനുട്ടോളം ഇളക്കണം. അപ്പോഴേക്കും ഈ മിശ്രിതത്തിന് ചുവപ്പ് നിറമായിട്ടുണ്ടാകും. ഇത് വാഴയിലയിലോ പാളയിലോ ഇത് നിരത്തി വയ്ക്കണം. ഇത് തണലത്ത് ഉണക്കണം. ഏഴ് ദിവസം ഉണക്കണം. നന്നായി ഉണങ്ങിക്കഴിയുമ്പോള്‍ പൊടിച്ച് അരിച്ച് വയ്ക്കണം. ഇതിലേക്ക് വെയിലത്ത് ഉരുക്കിയ നെയ് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.കുങ്കുമം റെഡി.

Turmeric-The-spice-with-a-magic-wand

 

NO COMMENTS

LEAVE A REPLY