എന്നെന്നും ഒാര്‍മ്മിക്കാനായി മെമ്മറീസിന്റെ ഉപഹാരം

തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ മെമ്മറീസ്-91 തിരുവനന്തപുരം സേവാ കേന്ദ്രത്തിലെ ക്യാന്‍സര്‍ വൃക്ക രോഗികള്‍ക്ക് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു. 1991ല്‍ ഇവിടെ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണിത്. മനോഹരന്‍ എന്ന അന്നത്തെ അധ്യാപകന്റെ നിര്‍ദേശപ്രകാരമാണ് മെമ്മറീസ് ഈ പരിപാടി സംഘടിപ്പിച്ചത്. വി.എസ് ശിവകുമാര്‍ എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഭിരാം കൃഷ്ണന്‍ ചടങ്ങിന് നേതൃത്വം നല്‍കി.

NO COMMENTS

LEAVE A REPLY