വിരമിക്കല്‍ പ്രഖ്യാപനവുമായി മെസ്സി

0

വിരമിക്കല്‍ പ്രഖ്യാപനവുമായി ലയണല്‍ മെസ്സി . ദേശീയ ടീമില്‍ തന്റെ കാലം അവസാനിച്ചെന്ന് മെസ്സി തന്നെയാണ് വെളിപ്പെടുത്തിയത്.
റോയിറ്റേഴ്സാണ് വാര്‍ത്ത പുറത്ത് വിട്ടത്.  കോപ്പയിലെ തോല്‍വിയ്ക്ക് തൊട്ടുപിന്നാലെയായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. മെസി പെനാൽറ്റി കിക്ക് പാഴാക്കിയതാണ് കോപ്പ അമേരിക്കയിൽ അർജന്റീനയുടെ തോൽവിക്ക് വഴിവെച്ചതെന്ന് വിമർശനമുയര്‍ന്നിരുന്നു. ഷൂട്ടൗട്ടില്‍ ചിലെക്കെതിരെയുള്ള പന്ത് മെസ്സി പുറത്തേയ്ക്കടിക്കുകയായിരുന്നു. മെസ്സിയ്ക്കൊപ്പം ഹവിയര്‍ മഷറാനോയും വിരമിച്ചതായി റിപ്പോര്‍ട്ടുണ്ട്.

Comments

comments